കോഴിക്കോട്: കിണാശ്ശേരിയിൽ ഫാനിൽ നിന്നും ഷോക്കേറ്റ് നാല് വയസ്സുകാരി മരിച്ചു. കിണാശ്ശേരി എൽപി സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനി അസ്‌ല ഖാത്തൂർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കുട്ടിയ്ക്ക് ഷോക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു. ബിഹാർ സ്വദേശിനിയാണ് പെൺകുട്ടി.












