ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിൽ ട്രക്ക് ബസിൽ ഇടിച്ച് 11 പേർക്ക് ദാരുണാന്ത്യം. 12ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം.
യാത്രയ്ക്കിടെ ബസിൽ ഡീസൽ തീർന്നതിനെ തുടർന്ന് ലഖൻപൂർ മേഖലയിലെ ഫ്ളൈഓവറിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതിയിൽ എത്തിയ ട്രക്ക് ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടസമയം ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്ന് ബസിൽ നിന്ന് രക്ഷപെട്ട യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
മരിച്ചവരിൽ അഞ്ച് പേർ പുരുഷന്മാരും ആറ് പേർ സ്ത്രീകളുമാണ്. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭരത്പൂർ എസ്പി മൃദുൽ കചവ പറഞ്ഞു.
Discussion about this post