ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിരാണ് വീരമൃത്യുവരിച്ചത്.
ഇന്ന് രാവിലെ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു സംഘം. കേണൽ മൻപ്രീത് സിംഗ് നേതൃത്വം വഹിച്ച സംഘത്തെ ഒളിച്ചിരുന്ന ഭീകരർ ആക്രമിക്കുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മൂവരും ചികിത്സയിലിക്കെയാണ് മരിച്ചത്.








