യുഎഫ്ഒകളെക്കുറിച്ച് നടത്തിയ നീണ്ടകാല പഠനത്തിന്റെ റിപ്പോർട്ട് നാസ പുറത്തുവിട്ടു.
33 പേജുള്ള റിപ്പോർട്ടാണ് നാസ പുറത്തിറക്കിയിരിക്കുന്നത്. ‘അൺഐഡന്റിഫയ്ഡ് ഏരിയൽ ഫിനോമെനൻ’ എന്ന അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളെ സാധൂകരിക്കുന്നതാണ് നാസയുടെ റിപ്പോർട്ട്.
UAP-കളെയാണ് സാധാരണയായി UFO എന്ന് വിളിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. “നമ്മുടെ ഗ്രഹത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്ന്” എന്നാണ് യുഎഫ്ഒകളെ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് റിപ്പോർട്ട് പുറത്തിറക്കുന്ന വേളയിൽ നാസ അഡ്മിനിസ്‌ട്രെറ്റർ ബിൽ നെൽസൺ വ്യക്തമാക്കി.
യുഎഫ്‌ഒകൾ അല്ലെങ്കിൽ തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന് നൂതന ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. യുഎപികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാൻ നാസയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎപികളെക്കുറിച്ച് ഗവേഷണത്തിന് ഒരു പുതിയ ഡയറക്ടറെ ചുമതല ഏൽപ്പിക്കുന്നതായും നാസ അറിയിച്ചു. യുഎപിയുടെ സ്വഭാവവും ഉത്ഭവവും അന്വേഷിക്കാൻ കൂടുതൽ AI, ML സാങ്കേതിക വിദ്യകൾ കൂടി ഉപയോഗിക്കുമെന്നും നാസ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post