തിരുവനന്തപുരം: അഴിമതിക്കെതിരെ കര്‍ശനനിലപാടെടുത്ത ഡിജിപി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍. ജേക്കബ് തോമസ് സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.താനാണ് മുഖ്യമന്ത്രിയെങ്കില്‍ ഡിജിപി ജേക്കബ് തോമസ് വീട്ടിലിരുന്നേനെയെും മന്ത്രി പറഞ്ഞു.
ആരുടേയോ ഉപദേശമനുസരിച്ചാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നതെന്നും ഫയര്‍ ഫോഴ്സിലെ നടപടികള്‍ കാര്യങ്ങള്‍ പഠിക്കാതെയായിരുന്നുവെന്നും അലി കുറ്റപ്പെടുത്തി
മഞ്ഞളാംകുഴി അലിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.
Discussion about this post