പൂനെ: അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയിൽ പൂനെയിൽ നിർമ്മിച്ച ഗണപതി ട്രസ്റ്റ് പന്തലിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഗണേശ വിഗ്രഹം സ്ഥാപിച്ചു. പന്തലിലെ ഗണേശ വിഗ്രഹപ്രതിഷ്ഠാ പൂജയും അദ്ദേഹം നിര്‍വഹിച്ചു
അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയിലാണ് പന്തലിന്റെ നിർമ്മാണം. പന്തലിനുള്ളിൽ രാമന്റെ പ്രതിമയും രാമസേതുവിന്റെ മോഡലും ഉണ്ടായിരിക്കും. പ്രവേശന കവാടത്തിൽ ഹനുമാൻ വിഗ്രഹങ്ങളാകും സ്ഥാപിച്ചത്.
പന്തലിലെത്തുന്ന ഭക്തന്മാരുടെ സുരക്ഷയ്ക്കായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. എല്ലായിടത്തും സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ദിവസം കൊണ്ട് അഞ്ച് കോടിയോളം ആളുകൾ പന്തൽ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗമേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് ശേഷമായിരിക്കും പന്തൽ അഴിച്ചു മാറ്റുന്നത്.
Discussion about this post