ആണ്‍കുട്ടികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവം മൂലം പഠനം നടത്താന്‍ കഴിയാത്ത സാഹചര്യമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് കത്തയച്ചിരിക്കുന്നത്.
ലൈംഗിക ചുവയുള്ള പരാമര്‍ശവും ശാരീരിക ഉപദ്രവവും ഭയന്നാണ് ക്യാമ്പസില്‍ കഴിയുന്നത്, സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കത്തില്‍ പരാതിപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
444 വിദ്യാര്‍ത്ഥിനികളാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
Discussion about this post