ഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കാര്യക്ഷമമല്ലാതെ ജോലി ചെയ്തതിന് ഇതുവരെ പുറത്താക്കിയത് 13 ഉദ്യോഗസ്ഥരെ, 45 പേരെ പെന്‍ഷന് അയോഗ്യരാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഈ കണക്ക് വ്യക്തമാക്കിയത്.
കൃത്യമായ ജോലി നിര്‍വഹണം നടത്താത്ത ഉദ്യോഗസ്ഥരെ കേന്ദ്ര സിവില്‍ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്ന് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഔദ്യോഗിക ഭരണം കാര്യക്ഷമവും ഉത്തരവാദിത്വവുമുള്ളതാക്കാന്‍ സര്‍ക്കാര്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍, വിരമിക്കല്‍ നിയമങ്ങള്‍ അനുസരിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
ഈ നിയമങ്ങള്‍ പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും അവര്‍ക്ക് 55 വയസ്സ് തികയുന്നതിന് ആറു മാസം മുന്‍പ് പരിശോധിക്കണം. അല്ലെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് 30 വര്‍ഷം തികയുമ്പോള്‍ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ജോലിയില്‍ തുടരാനനുവദിക്കുന്ന കാര്യം പരിശോധിക്കണം.
Discussion about this post