എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,960 രൂപയായി.
നിലവിൽ സ്വർണം ഗ്രാമിന് 5495 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞ് ഗ്രാമിന് 5,485 എന്ന നിരക്കിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പവന് 80 രൂപയുടെ വർദ്ധനവ് ഉണ്ടാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. ഇതിനിടെ വില വർദ്ധനവിനെ തുടർന്ന് സ്വർണം പവന് 44,000 കടന്നിരുന്നു. എന്നാൽ പിന്നീട് കുറഞ്ഞ് 43,000 രൂപയിൽ എത്തുകയായിരുന്നു. അതേസമയം വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാനായി കൂടൂതൽ ആളുകൾ രംഗത്ത് എത്തുന്നുണ്ട്.
കേരളത്തിൽ മെയ് മാസത്തിലാണ് സ്വർണ വില സർവ്വകാല റെക്കോർഡിൽ എത്തിയത്. 45,760 രൂപയായിരുന്നു വില. പിന്നീട് ഇത് കുറഞ്ഞ് 43,000 എത്തുകയായിരുന്നു.
Discussion about this post