ശ്രീനഗർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് മുമ്പിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 10 പേർക്കെതിരെ കേസെടുത്ത് പോലീസ്. ശ്രീനഗറിലെ നൗഹട്ട ഏരിയയിലെ ജുമാമസ്ജിദിലാണ് സംഭവം. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാണ് കേസ്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ജാമിയ മസ്ജിദിന് പുറത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ നിയമത്തിന്റെ പ്രസക്തമായ വകുപ്പ് പ്രകാരം കേസെടുക്കും. അത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
നാല് വർഷത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതനായതിന് ശേഷം ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് മസ്ജിദിൽ എത്തിയിരുന്നു. ഇയാൾ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്.
Discussion about this post