കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പരാതികള്‍ എഴുതിയ ബലൂണ്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
അതേ സമയം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്യാമ്പസിനകത്ത് അതിക്രമം നടന്നെന്ന പരാതിയില്‍ സര്‍വ്വകലാശാല യു.ജി.സിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിയ്ക്കുകയാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു യു.ജി.സി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ വൈകിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post