ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ സെയ്ലിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. നേഹ ഠാക്കൂറാണ് ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സെയ്‌ലിങ്ങില്‍ 27 പോയിന്റോടെയാണ് 17കാരിയായ താരം വെള്ളി മെഡല്‍ നേട്ടത്തില്‍ എത്തിയത്. ഈ ഇനത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കുന്നത്. 12-ാമത്തെ റെയ്‌സിലാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം.
നേഹയുടെ കരിയറിലെ ആദ്യ മെഡലാണ് ഏഷ്യന്‍ ഗെയിംസിലേത്. ഭോപ്പാലിലെ നാഷണല്‍ സെയിലിംഗ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നേഹ. ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് നേഹ സ്വന്തമാക്കുന്നത്.
മൂന്നാം ദിനം മത്സരങ്ങള്‍ തുടരുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൊത്തം 12 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ സ്വന്തമാക്കിയത്. ആതിഥേയരായ ചൈനയാണ് മെഡല്‍ നേട്ടത്തില്‍ നിലവില്‍ ഒന്നാമത്.
Discussion about this post