ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനം വിവാദത്തിലേയ്ക്ക്. വിമാനം നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലെത്തിയതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ദീപക് വോറ രംഗത്തെത്തി. സുഡാനിലെ മുന്‍ ഇന്ത്യന്‍ അംബാസഡറാണ് ദീപക് വോറ. കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തില്‍ നിന്ന് സ്‌നിഫര്‍ ഡോഗ്സ് കൊക്കെയ്ന്‍ കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെന്നും ദീപക് വോറ കൂട്ടിച്ചേര്‍ത്തു.
”ജസ്റ്റിന്‍ ട്രൂഡോ ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ വന്നത് വിമാനം നിറയെ കൊക്കെയ്‌നുമായാണ്. പിന്നീട് രണ്ട് ദിവസം അദ്ദേഹം മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല”, സീ ന്യൂസിലെ ചര്‍ച്ചയ്ക്കിടെ ദീപക് വോറ പറഞ്ഞു. ട്രൂഡോ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവ് കുറവാണെന്നും വോറ അഭിപ്രായപ്പെട്ടു.
“തന്റെ പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇന്ത്യയ്ക്കെതിരെ ‘വിശ്വസനീയമായ ആരോപണങ്ങള്‍’ എന്ന വാക്കുകളാണ് ജസ്റ്റിന്‍ ട്രൂഡോ ഉപയോഗിച്ചത്. ആരോപണങ്ങള്‍ എങ്ങനെ വിശ്വസനീയമാകും? ഒന്നുകില്‍ അത് വിശ്വസനീയമോ ആരോപണമോ ആകാം. അദ്ദേഹത്തിന്റെ മനസിക നില ശരിയല്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ അവ ശരിയാണെന്നാണ് ലഭിക്കുന്ന സൂചന”, ദീപക് വോറ അദ്ദേഹം പറഞ്ഞു.
”ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തെ കണ്ട എന്റെ ഭാര്യ, ട്രൂഡോ വിഷാദത്തിലും സമ്മര്‍ദ്ദത്തിലുമാണെന്ന് സംശയം പറഞ്ഞു. ഇതിനെ സംബന്ധിച്ച യാഥാര്‍ഥ്യം എനിക്കറിയില്ല. പക്ഷേ സാമൂഹ മാദ്ധ്യമങ്ങളിലടക്കം ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ പറ്റി നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മയക്കുമരുന്ന് ഉപഭോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നത് കൊണ്ടാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കഴിയാഞ്ഞതെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്ന് പോകുന്നതെന്താണ് എന്ന കാര്യത്തില്‍ ഒന്നും പറയാനാവില്ല”, വോറ വ്യക്തമാക്കി.
“അദ്ദേഹം തീര്‍ത്തും ഭ്രാന്തമായ അവസ്ഥയിലാണ്. താനൊരു കനേഡിയന്‍ റാംബോയാണെന്നും തന്റെ സാന്നിധ്യത്തില്‍ തെറ്റൊന്നും സംഭവിക്കില്ലെന്നും കാണിക്കാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. കാനഡയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ ശരിയായ നിലപാടാണ് എടുത്തത്. ഇത് ‘പുതിയ ഭാരതം’ ആണെന്നും രാജ്യത്തിന്റെ പുരോഗതിക്കായി നമ്മള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ തെളിയിച്ചു”, ദീപക് വോറ അഭിപ്രായപ്പെട്ടു.
കാനഡ സിഖ് വിഘടനവാദികള്‍ക്കും ഖാലിസ്ഥാനികള്‍ക്കും അഭയം നല്‍കിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖാലിസ്ഥാനികളെ സംരക്ഷിക്കുന്ന കനേഡിയന്‍ നിലപാടുകളെ വിമര്‍ശിച്ചിരുന്നു. ഖാലിസ്ഥാനി അനുഭാവിയായ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി)ക്കൊപ്പമാണ് ട്രൂഡോയുടെ ലിബറലുകള്‍ നിലവില്‍ അധികാരത്തിലുള്ളത്. 2025 ലെ പൊതുതെരഞ്ഞെടുപ്പ് വരെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് എന്‍ഡിപിയുടെ നിലപാട്.
Discussion about this post