അഹമ്മദാബാദ് : 2003ൽ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് സമാപനമായി. 20 വർഷം പൂർത്തിയാക്കിയാണ് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി സമാപിക്കുന്നത്. വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും ആഗോള ഭൂപടത്തിൽ ഗുജറാത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ വൈബ്രന്റ് ഗുജറാത്ത് ആരംഭിക്കുന്നത്. സമാപന ചടങ്ങിൽ പങ്കെടുത്ത നരേന്ദ്രമോദി ഭാവിയിലേക്കുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച മുതൽ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ് നരേന്ദ്രമോദി. വൈബ്രന്റ് ഗുജറാത്ത് സമാപന സമ്മേളനത്തിന് മുൻപായി
പ്രധാനമന്ത്രി മോദി ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പം അഹമ്മദാബാദിലെ ഗുജറാത്ത് സയൻസ് സിറ്റി സന്ദർശിച്ചു. സയൻസ് സിറ്റിയിൽ നടക്കുന്ന റോബോട്ട് എക്സ്പോയും അക്വാട്ടിക് ഗാലറിയും നരേന്ദ്രമോദി സന്ദർശിച്ചു.
ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള വഴിയിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഉള്ളതെന്ന് പരിപാടിയിൽ നരേന്ദ്രമോദി വ്യക്തമാക്കി. “ഓരോ പാത തുറക്കുന്ന ജോലിയും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു – അത് ആദ്യം പരിഹസിക്കപ്പെടുന്നു, പിന്നീട് ശക്തമായി എതിർക്കപ്പെടുന്നു, പക്ഷേ ഒടുവിൽ അംഗീകരിക്കപ്പെടുന്നു” എന്ന സ്വാമി വിവേകാനന്ദന്റെ വചനവും ചടങ്ങിൽ അദ്ദേഹം അനുസ്മരിച്ചു. വൈകാതെ തന്നെ ഇന്ത്യ ലോകത്തെ ആദ്യ മൂന്നു സാമ്പത്തിക ശക്തികളിലൊന്നാകും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post