കോഴിക്കോട് : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുന്നതായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര് പ്രഫുല്‍ കൃഷ്ണന്. നിയമനത്തിന് കോഴവാങ്ങിയ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രി രാജി വച്ച് മാറി നില്‍ക്കണമെന്നും പ്രഫുല്‍ പറഞ്ഞു.
“ആരോഗ്യ വകുപ്പ് സമ്പൂര്‍ണ്ണ പരാജയം മാത്രമല്ല അഴിമതിയുടെ കേന്ദ്രം കൂടിയാണ്. ആരോഗ്യവകുപ്പില്‍ ഇപ്പോള്‍ നിയമനത്തിന് കോഴ വാങ്ങിയ സംഭവം മാത്രമല്ല പുറത്തറിയാത്ത വേറെയും അഴിമതികളുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ നടക്കുന്നത് അഴിമതി യായിരുന്നു”, പ്രഫുല്‍ ചൂണ്ടിക്കാട്ടി.
കോഴ വാങ്ങിയുള്ള നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളും ഒക്കെ അരങ്ങ് വാഴുന്ന ആരോഗ്യ വകുപ്പില്‍ ഇങ്ങനെ പുറത്ത് വന്ന സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. കോഴവാങ്ങിയ ആളെ രക്ഷിച്ചെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രി വിണാ ജോര്‍ജ് രാജിവെച്ച് മാറിനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post