ധാക്ക/ന്യൂഡൽഹി: ബംഗ്ലാദേശിൽ ഭീകരവാദവും തീവ്രവാദവും ആളിപ്പടരുകയാണെന്നും രാജ്യംമറ്റൊരു പാകിസ്ഥാനായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ്ഹസീനയുടെ മകനും ഉപദേഷ്ടാവുമായ സജീബ് വസേദ് ജോയ്. അയൽരാജ്യത്ത് അപകടകരമായരീതിയിൽ ഉയർന്നുവരുന്ന ഈ മാറ്റങ്ങൾ ഇന്ത്യ കടുത്ത ആശങ്കയോടെ കാണണമെന്നും അദ്ദേഹംമുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റിൽ രക്തരൂക്ഷിതമായ പ്രക്ഷോഭത്തെ തുടർന്ന് അധികാരംനഷ്ടപ്പെട്ട് നാടുകടത്തപ്പെട്ട ശേഷം ആദ്യമായി ഷെയ്ഖ് ഹസീന പൊതുവേദിയെ അഭിസംബോധനചെയ്തതിന് പിന്നാലെയാണ് മകന്റെ പ്രതികരണം പുറത്തുവന്നത്.
തടവിലാക്കപ്പെട്ടിരുന്ന പ്രമുഖ ഭീകരവാദികളെയും ക്രിമിനലുകളെയും ബംഗ്ലാദേശിൽ നിലവിലുള്ളതാൽക്കാലിക ഭരണകൂടം തടവറകളിൽ നിന്ന് മോചിപ്പിച്ചിരിക്കുകയാണെന്ന് ഷെയ്ഖ് ഹസീനപ്രസംഗത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജീബ് വസേദ് രാജ്യത്തെ നിലവിലെഅവസ്ഥയെ പാകിസ്ഥാനോട് ഉപമിച്ച് രംഗത്തെത്തിയത്. തങ്ങളുടെ ഭരണകാലത്ത് ഇന്ത്യക്കെതിരായഭീകരപ്രവർത്തനങ്ങളെയും വിഘടനവാദ ഗ്രൂപ്പുകളെയും ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ഹസീനസർക്കാർ അടിച്ചമർത്തിയിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ മാറ്റങ്ങളോടെ ഇന്ത്യ വിരുദ്ധശക്തികൾ വീണ്ടും ശക്തിപ്രാപിക്കുകയാണെന്നും, ഇത് ഇന്ത്യയുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നവിഷയമായതിനാൽ കേന്ദ്ര സർക്കാർ വിഷയം ഗൗരവമായി എടുക്കണമെന്നും സജീബ് വസേദ്കൂട്ടിച്ചേർത്തു.











