തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സൈക്കോളജി, ഫോര്‍ക് ലോര്‍ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണന്‍, സാബിര്‍, രജീഷ് ലാല്‍, രജീഷ്, സൗമിത്ത്, അജിനാസ്, വിഷ്ണു, അഭിലാഷ് എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
കായിക വിഭാഗത്തിലെ നാല് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സര്‍വകലാശാല ഹോസ്റ്റലിന് പുറത്തുവെച്ച് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം എട്ടു േപര്‍ ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. പരാതി സര്‍വകലാശാല രജിസ്ട്രാര്‍ വെള്ളിയാഴ്ച തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
Discussion about this post