ആമയ്ക്ക് മുകളിൽ ഇരിക്കുന്ന മറ്റൊരു ആമ. ചിത്രം കാണുന്ന ആദ്യ മാത്രയിൽ നമുക്ക് തോന്നുന്നത് ഇതാണ്. എന്നാൽ ഈ ചിത്രത്തിന് ഒരു കൗതുകമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ ഇതാണ് സത്യം. ചിത്രത്തിലെ കൗതുകം മറ്റൊന്നുമല്ല ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർ താരം ഒളിച്ചിരിപ്പുണ്ട്.
ആദ്യ കാഴ്ചയിൽ തന്നെ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുഖം കാണാത്തതിന് പിന്നിൽ ഒരു കാരണം ഉണ്ട്. ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ്. ഇത്തരം ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന കൗതുകം വളരെ പെട്ടെന്ന് കണ്ടെത്തുക പ്രയാസകരമാണ്.
ചിത്രത്തിൽ ഒളിച്ചിരിക്കുന്ന സൂപ്പർ താരം മറ്റാരുമല്ല എംഎസ് ധോണിയാണ്. എന്നാൽ ചിത്രത്തിൽ എംഎസ് ധോണിയെ സൂക്ഷിച്ച് നോക്കിയാൽ കാണാൻ കഴിയുകയില്ല. അതിന് വേറൊരു തന്ത്രമാണ് പ്രയോഗിക്കേണ്ടത്. സൂക്ഷിച്ച് നോക്കുന്നതിന് പകരം കണ്ണുകൾ പാതി അടച്ച് വേണം ചിത്രത്തിലേക്ക് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾക്ക് ധോണിയുടെ മുഖം കാണാം. മുടി വളർത്തിയ ധോണിയാണ് ചിത്രത്തിലുള്ളത്.
അതേസമയം ധോണിയുടെ ഈ ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണുകൾ പാതി അടച്ചാൽ നീണ്ട മുടിയുള്ള ധോണിയെ കാണാം എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേർ ധോണിയെ കണ്ടതായി കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്.
Discussion about this post