ഹാങ്ചൗ; ഏഷ്യൻ ഗെയിംസിൽ നാടകീയ സംഭവങ്ങൾ. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വെങ്കല മെഡൽ വെള്ളിയായി മാറി. ജ്യോതി യരാജിയുടെ മെഡലിനാണ് മാറ്റം. ഫാൾസ് സ്റ്റാർട്ട് കാരണം ആശയക്കുഴപ്പങ്ങൾ കണ്ട ഫൈനലിൽ 12.91 സെക്കന്റിലായിരുന്നു ജ്യോതി മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത്.
എന്നാൽ ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്നു ഒഫീഷ്യലുകൾ റീപ്ലേകൾ പുനപ്പരിശോധിക്കുകയും തുടർന്നു വെള്ളി നേടിയ ചൈനീസ് താരം യാനി വുയെ അയോഗ്യയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെയാണ് ഇന്ത്യൻ താരം ജ്യോതിയുടെ വെങ്കലം വെള്ളിയായി മാറിയത്.
അതേസമയം ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം അൻപത് കടന്നു. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വർണമടക്കം 51 മെഡലുകൾ. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വർണമടക്കം 51 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വനിതകളുടെ 50 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം നേടി.പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സ്വർണ്ണ മെഡൽ നേടി. വനിതകളുടെ 1500 മീറ്ററിൽ ഇന്ത്യയുടെ ഹർമിലാൻ ബെയ്ൻസ് വെള്ളി മെഡൽ നേടി.പുരുഷന്മാരുടെ 1500 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ അജയ് കുമാർ സരോജ് വെള്ളിയും ജിൻസൺ ജോൺസ് വെങ്കലവും നേടി.ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യയുടെ എസ് എച്ച് പ്രണോയ്,എംആർ അർജുൻ എന്നിവർ വെള്ളി നേടി.
Discussion about this post