ഡല്‍ഹി: ഭീകര സംഘടന അല്‍ ഖ്വായിദയുടെ ഇന്ത്യന്‍ തലവനെന്നു കരുതുന്ന മുഹമ്മദ് ആസിഫിന്റെ പൂര്‍വികര്‍ ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളാണെന്ന് വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ സാംബലിലുള്ള ദീപ സാരയ് ഗ്രാമത്തിലാണ് സനൗള്‍ ഹഖ് എന്ന ആസിഫിന്റെ കുടുംബം താമസിക്കുന്നത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭീകര സംഘടനയില്‍ മകന് ചേര്‍ന്നതായി വിവരം ലഭിച്ചപ്പോള്‍ തന്നെ തങ്ങളുടെ മകന് മരിച്ചു കഴിഞ്ഞതായി ആസിഫിന്റെ അമ്മ പറയുന്നു. അതു കൊണ്ടു തന്നെ ഡല്‍ഹിയിലെ സീലാംപൂരില്‍ നിന്നും ആസിഫ് പോലീസ് പിടിയിലായെന്ന വാര്‍ത്ത ഈ കുടുംബത്തെ ഒട്ടും അദ്ഭുതപ്പെടുത്തിയില്ല.
14 വയസ്സുള്ളപ്പോഴാണ് സനൗളിനെ കാണാതാകുന്നത്. 2009ല്‍ ഇന്റലിജന്‍സ് വ!ൃത്തങ്ങളാണ് സനൗള്‍ മരിച്ചിട്ടില്ല എന്നും തെഹരീക് ഇ താലിബാനോടൊപ്പവും അല്ഖായിദയോടൊപ്പവും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. പാക്ക് ഭീകരസംഘടനയായ ഹര്‍കത് ഉള് മുജാഹിദ്ദീന്റെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് സനൗള്‍ വീടുവിട്ടുപോയതെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
സാംബലില്‍ നിന്നും കശ്മീരിലെത്തിയ ശേഷം അവിടെ നിന്നും പാക്കിസ്ഥാനിലേക്ക് പോയി. പാക്ക് അധീന കശ്മീരില്‍ വച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടി. ഹര്‍കത് ഉള് മുജാഹിദ്ദീനില്‍ നിന്നും പിന്നീട് തെഹരീക് ഇ താലിബാനിലേക്കും അവിടെ നിന്നും അല്‍ ഖായിദയിലേക്കും സനൗള്‍ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അല്‍ഖായിദയുടെ നിലവിലെ തലവനായ അയ്മന് അല്‍ സവാഹിരിയുടെ വിശ്വാസം നേടിയെടുത്ത സനൗളിനെ രണ്ടു വര്‍ഷം മുന്‍പാണ് മൗലാന അസിം ഉമര്‍ എന്ന പേര് നല്കി ഇന്ത്യയുടെ തലവനായി നിയമിച്ചത്.
പുസ്തകങ്ങളോട് വലിയ താല്പര്യമായിരുന്നു സനൗളിന്. ഒരു ദിവസം അവന് മദ്രസയില്‍ പോയി അറബിയും ഖുറാനും പഠിക്കണമെന്നു പറഞ്ഞു. ഖുറാന് പഠിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നായിരുന്നു അവന്റെ വാദം. അവനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും അവന് വഴങ്ങിയില്ലെന്ന് സനൗളിന്റെ പിതാവ് പറയുന്നു.
1995 ല്‍ മക്കയില്‍ പോയി ഉന്നത വിദ്യാഭ്യാസം നടത്താനായി അവന് ഒരു ലക്ഷം രൂപ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നല്‍കിയില്ല. എന്തെങ്കിലും ജോലി കണ്ടെത്തി കുടുംബത്തെ സഹായിക്കാനോ അതല്ല കോളജില്‍ ചേര്‍ന്ന് പഠിക്കാനാണോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവന് ഇന്ത്യ വിട്ടുപോകുമെന്നു പറഞ്ഞു. ഇതുകേട്ട അവന്റെ അമ്മാവന് അവനെ തല്ലി. ഞങ്ങളെല്ലാവരും അവന്റെ വാക്കുകളെ ഭയന്നു. ഒടുവില്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അവനെ കാണാതായി. മകനെ കാണാതായെന്ന് പരാതി നല്‍കിയെങ്കിലും അവനെ കണ്ടെത്താനായില്ലെന്നും സനൗളിന്റെ പിതാവ് ഇര്ഫാന് ഉള് ഹഖ് പറഞ്ഞു.
Discussion about this post