Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിപിഎമ്മിന്റെ ചൈനീസ് ബന്ധം; രാജ്യവിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മാദ്ധ്യമ പ്രവർത്തകൻ

by Brave India Desk
Oct 4, 2023, 11:56 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായം നേടിയെന്ന യു.എ.പി.എ. കേസിൽ, വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിലെ മാദ്ധമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിൽ റെയ്ഡ് ന
ടത്തി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് പോലീസ്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിർ പുരകായസ്ത, എച്ച്.ആർ. മേധാവി അമിത് ചക്രവർത്തി എന്നിവരെ ചോദ്യംചെയ്യലിനുശേഷം പോലീസ് അറസ്റ്റുചെയ്തിരുന്നു.

ചൈനക്ക് അനുകൂലമായി വാർത്ത പ്രചരിപ്പിക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ പ്രകാശ് കാരാട്ടിന്റെ പേരും ഉണ്ട്. ഈ ചർച്ച പുരോഗമിക്കുന്നതിനിടെ സിപിഎമ്മിന്റെ ചൈനീസ് ബന്ധം ഉൾപ്പെടെ രാജ്യവിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വപുറത്ത് വിട്ടിരിക്കുകയാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ രാമചന്ദ്രൻ

Stories you may like

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

വൃന്ദ അമ്മായി ഇനി എന്ത് ചെയ്യും?
_______________________________
ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട 86 കോടി രൂപയുടെ കുംഭകോണ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കെ പ്രധാന ചോദ്യമാണ്, കേസിൽ പ്രകാശ് കാരാട്ടിന് വല്ലതും സംഭവിക്കുമോ എന്നത്. അറസ്റ്റിലായ ചീഫ് എഡിറ്റർ പ്രബീർ പുരകായസ്ഥയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയും ഇനി അറസ്റ്റിലാകാൻ പോകുന്നവരും ചൈനീസ് ഏജൻറ് നെവിൽ റോയ് ശിങ്കവുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു എന്ന് തോന്നുന്നില്ല. ഇവരെയെല്ലാം ശിങ്കവുമായി ബന്ധപ്പെടുത്തുന്നത് കാരാട്ടാണ്.
അതിലും ഉപരി, കേസിലുള്ള വിജയ് പ്രസാദ് എന്ന കഥാപാത്രം, വൃന്ദ കാരാട്ടിന്റെ അനന്തരവനാണ്. ശിങ്കം അമേരിക്കയിൽ സ്ഥാപിച്ച ചൈനീസ് പോഷക സ്ഥാപനമായ ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിട്യൂട്ട് ഫോർ സോഷ്യൽ റിസർച് എക്‌സിക്യൂട്ടീവ് ഡിറക്ടറായ പ്രസാദ് എഴുതിയ Darker Nations ഞാൻ 2007 ൽ വായിച്ചിട്ടുണ്ട്. ഒരു നല്ല ഗവേഷകൻ വരുന്നു എന്ന് തോന്നി. പക്ഷെ, വഴി ദേശവിരുദ്ധമായിപ്പോയി. ന്യൂസ്‌ക്ലിക്കിന് കിട്ടിയ 86 കോടിയിൽ, 1.61 കോടി കൊടുത്തത് ട്രൈകോണ്ടിനെന്റൽ ആണ്. മസാച്യുസെറ്റ്‌സിൽ ഉള്ള തിങ്ക് ടാങ്ക് എന്നാണ്, ന്യൂയോർക് ടൈംസ് ഓഗസ്റ്റിൽ ശിങ്ക സ്ഥാപനമായി പുറത്തു കൊണ്ടുവരും വരെ ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ രാജ്യാന്തര ഉപദേശക സമിതി അംഗം എന്ന സ്ഥാനത്താണ് ശിങ്കം ഉള്ളത്. ശിങ്കത്തിന്റെ മകൻ നാറ്റ് ഇവിടെ ജോലി ചെയ്യുന്നു.

ഈ സ്ഥാപനം, അമേരിക്കയിലെ ലാഭരഹിത സ്ഥാപനങ്ങളെ ചൈനയ്ക്ക് അനുകൂലമായി തിരിക്കുന്ന പണിയാണ് എടുക്കുന്നത്. പി സായ്നാഥ് നടത്തുന്ന പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (PARI) പലപ്പോഴും ശിങ്കത്തെ അതിന്റെ രേഖകളിൽ പരാമർശിച്ചിട്ടുണ്ട്. ചൈനയെ നന്നാക്കി കാണിക്കുന്ന വിഡിയോകൾ ഉണ്ടാക്കുന്ന ട്രൈകോണ്ടിനെന്റൽ സീനിയർ ഫെലോയാണ് സായിനാഥ്. ശിങ്കം ഉൾപ്പെട്ട ചൈനീസ് മാധ്യമ സ്ഥാപനം മാകു, ഷാങ്ഹായ് സർവകലാശാല എന്നിവയുമായി ചേർന്ന് ട്രൈകോണ്ടിനെന്റൽ ‘ചൈനാ സ്റ്റോറി’ വിളമ്പാൻ കരാറുണ്ട്. ചൈനയെ പൊക്കിക്കാണിക്കുക തന്നെ.
ശിങ്കം പണം കൊടുത്തു തുടങ്ങിയ പീപ്പിൾസ് ഡിസ്പാച്ച്, ന്യൂസ്‌ക്ലിക്ക് എന്നിവയിൽ എഴുതിയ പ്രസാദ്, 2020 ൽ ജെ എൻ യു സമരത്തെ തുണച്ചിരുന്നു. ലെഫ്റ്റ് വേർഡ് എഡിറ്ററും ഗ്ലോബ് ട്രോട്ടർ മുഖ്യ ലേഖകനുമാണ്. ഇവിടത്തെ കപട മതേതര വാദികളുടെ, ഇളയിടത്ത് സുനിലിന്റെ ആഗോള പതിപ്പ്. ഗ്ലോബ് ട്രോട്ടറിന് ജോർജ് സൊറോസ് പണം നൽകിയിട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമാണ് ശിങ്കത്തിന്റെ പിതാവും മാർക്‌സിസ്റ്റുമായ അർച്ചിബാൾഡ് ശിങ്കമെന്ന് പ്രസാദ് പലതവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. വൻ സോഫ്റ്റ്വെയർ കമ്പനിയുള്ള മാർക്‌സിസ്റ്റ് എന്നാണ് മകൻ ശിങ്കത്തെ പ്രസാദ് വിശേഷിപ്പിച്ചത്.
പ്രസാദ്, നോം ചോംസ്‌കി എന്നിവരുടെ പ്രഭാഷണം 2021 ൽ ടാറ്റ സാഹിത്യമേളയിൽ റദ്ദാക്കി -ഇവർ ടാറ്റയ്ക്ക് എതിരെ സംസാരിക്കുമെന്ന് വിവരം കിട്ടിയിരുന്നു. കൊൽക്കത്തയിൽ ജനിച്ച്, ഡൂൺ സ്‌കൂളിലും ഷിക്കാഗോ സർവകലാശാലയിലും പഠിച്ച പ്രസാദ്, അരുന്ധതി റോയിയുടെ ആരാധകനാണ്. ബിജു മാത്യു എന്നയാളുമായി പ്രസാദ് ഫോറം ഓഫ് ഇന്ക്വിലാബി ലെഫ്റ്റിസ്റ്റ്‌സ് (FOIL) എന്ന സംഘടന ഉണ്ടാക്കിയിട്ടുണ്ട്

ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ ട്രസ്റ്റിയാണ്, യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്ടി.
ന്യൂസ്‌ക്ലിക്ക് നടത്തിയ സംശയാസ്പദ ഇടപാടുകളിൽ, പുരകായസ്ഥയ്ക്ക് അടുപ്പമുള്ള, ജോസഫ് രാജ് എന്ന ഒൻപതാം ക്ളാസ് വരെ പഠിച്ച ഇലക്ട്രിഷ്യന് നൽകിയ 1.55 കോടിയും ഉൾപ്പെടുന്നു. പണം കിട്ടിയ മറ്റുള്ളവർ:
ജാവേദ് ആനന്ദ്, ടീസ്ത സെതൽവാദിന്റെ ഭർത്താവ്: 12.61 ലക്ഷം, ടമാര, ടീസ്തയുടെ മകൾ: 10.93 ലക്ഷം, ഗൗതം നവൽക: 20.53 ലക്ഷം, ഊർമിലേഷ്: 22.78 ലക്ഷം, പരഞ്ചോയ് ഗുഹ തകുർത്ത: 40.04 ലക്ഷം, അഭിഷർ ശർമ്മ: 45. 69 ലക്ഷം,ബാപ്പാദിത്യ സിൻഹ: 52.09 ലക്ഷം
ടീസ്തയുടെ മകൻ ജിബ്രാൻ, ആർത്തിക ഹൽദർ, ട്രിന ശങ്കർ എന്നിവർക്കും പണം കിട്ടി. സിൻഹ സി പി എം ഐ ടി സെൽ അംഗമാണ്.

 

 

Tags: chinaprakash karat
Share7TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇത്രേം ഉള്ളോ ഇത് വെറും സില്ലി, എന്നിട്ട് മറികടക്കാൻ ആർക്കെങ്കിലും തന്റേടം ഉണ്ടോ; ഗെയ്‌ലിന്റെ തകർപ്പൻ റെക്കോഡ് തകർക്കാൻ ശ്രമിക്കാതെ താരങ്ങൾ

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies