ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുടെ സ്വത്ത് പോലീസ് കണ്ടുകെട്ടി. പ്രതിയായ കപിൽ ദേവിന്റെ 50 ലക്ഷം രൂപാ വിലമതിക്കുന്ന സ്വത്തുവകകളാണ് പോലീസ് കണ്ടുകെട്ടിയത് . ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിയ്ക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെറാഡൂൺ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത്,മോഷണം, ക്രിമിനൽ പ്രവർത്തനങ്ങൾ, കവർച്ച എന്നിവയിൽ നിന്നുമാണ് പ്രതികൾ അനധികൃതമായി പണം സമ്പാദിച്ചത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എസ്എസ്പി അറിയിച്ചു. കുറ്റവാളിയ്ക്കെതിരെ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. പ്രതിയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്എസ്പി അജയ് സിംഗ് വ്യക്തമാക്കി.
Discussion about this post