ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിൽ ആണ് സംഭവം. 43 കാരനായ തേജ് പ്രതാപ് സിംഗും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ന്യൂജേഴ്സി പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ദീർഘനേരമായി ആരെയും വീടിന് പുറത്തു കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. ഭാര്യ സോണൽ പരിഹറിനെയും 10 ഉം , ആറും വയസ്സുള്ള കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്.
ഇവരുടെ മൃതദേഹങ്ങൾ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post