ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) അഴിമതിയുമായി ബന്ധപ്പെട്ട സിഡി ബിജെപി എംപി കീര്‍ത്തി ആസാദ് പുറത്തുവിട്ടു. അഞ്ചു ഭാഗങ്ങളായി 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വിക്കിലീക്സ് ഇന്ത്യയുടെ ഒളിക്യാമറ ഓപറേഷന് വിഡിയോ ആണ് പുറത്തുവിട്ടത്. ഇത് അഴിമതിക്കെതിരായ പോരാട്ടമാണ്, വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.
14 വ്യാജ കമ്പനികളുടെ പേരിലാണ് കരാര്‍ നേടിയത്. ഉപകരണങ്ങള്‍ വാടകയ്ക്കെടുത്തതിലും വന്‍ ക്രമക്കേടു നടന്നു. ലാപ്ടോപ് 16000 രൂപ ദിവസ വാടകയ്ക്കും പ്രിന്റര്‍ 3000 രൂപ ദിവസവാടകയിലുമാണ് എടുത്തതെന്നും കീര്‍ത്തി വ്യക്തമാക്കി.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണെന്നും അഴിമതിക്കെതിരെ അദ്ദേഹം നടത്തുന്ന പ്രചാരണം വലിയ ആവേശമുണ്ടാക്കുന്നതാണെന്നും കീര്‍ത്തി പറ!ഞ്ഞു.
അരുണ്‍ ജയ്റ്റ്ലിക്കെതിരെ നീങ്ങരുതെന്ന് കീര്‍ത്തി ആസാദിനു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇത് കണക്കിലെടുക്കാതെയായിരുന്നു വാര്‍ത്താസമ്മേളനം. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജെയ്റ്റ്ലിയ്ക്കെതിരെയുള്ള കീര്‍ത്തി ആസാദിന്റെ ആരോപണങ്ങള്‍ ആയുധമാക്കിയിരിക്കുകയാണ്.
Discussion about this post