പൽവാർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വധിശിക്ഷയ്ക്ക് വിധിച്ച് കോടതി. ഹരിയാനയിലാണ് സംഭവം. പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെൺകുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി പ്രശാന്ത് റാണയാണു ശിക്ഷ വിധിച്ചത്.
അമ്മ മരിച്ച ശേശം മൂന്ന് വർഷം പിതാവ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായതോടെ പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. 16ാം വയസ്സിൽ പെൺകുട്ടി കുഞ്ഞിനു ജന്മം നൽകി. പരിശോധനയിൽ കുഞ്ഞിന്റെ ഡിഎൻഎയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി








