തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വിദ്യാർഥിനിക്ക് മരുന്നു മാറി നൽകിയ സംഭവം ഇപ്പോൾ വളരെയേറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 45 ദിവസത്തിൽ ഏറെയാണ് മാറിനൽകിയ മരുന്ന് ഈ പെൺകുട്ടി കഴിച്ചത്. വാതരോഗ പ്രശ്നങ്ങൾക്ക് ചികിത്സിക്കായി ചെന്ന പെൺകുട്ടിക്ക് ഡോക്ടർ കുറിച്ച മരുന്ന് നൽകാതെ ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു ഫാർമസിയിൽ നിന്നും നൽകിയിരുന്നത്. 45 ദിവസത്തോളം ഈ മരുന്ന് കഴിച്ച പെൺകുട്ടിക്ക് ഗുരുതരമായ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറിയ വിവരം അറിഞ്ഞത്. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് സൂരജ് പേരാമ്പ്ര തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സൂരജ് പേരാമ്പ്രയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്നലെ നാട്ടിലേക്ക് ഒന്ന് പോവേണ്ടതായി വന്നിരുന്നു. ട്രയിനിൽ കയറി കുറച്ച് കഴിഞ്ഞപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന പയ്യൻ ആകെ ടെഷനിൽ ആണെന്നത് പോലെ തോന്നിയത്. കാര്യം തിരക്കിയപ്പോഴാണ് പയ്യൻ്റെ പേര് അല്ഫാൽ എന്നാണെന്നും കൊല്ലം ചടയമംഗലം സ്വദേശിയാണെന്നും മനസിലായത്. സഹോദരിയായ 18 വയസുകാരിയായ സൽമക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വാത സംബന്ധമായി നൽകിയ മരുന്ന് മാറി പോയെന്നും മരുന്ന് മാറിയത് അറിയാതെ അവൾ തുടർച്ചയായി 45 ദിവസത്തോളം അത് കഴിക്കുകയും ആരോഗ്യ സ്ഥിതി മോശമാവുകയും ചെയ്തുവെന്നും കുട്ടിയെ വീട്ടിലേക്കും തുടർ ചികിത്സക്കുമായി കൊണ്ട് പോവാനായി പോവുകയാണെന്ന് അറിഞ്ഞത്.
അവർ തന്ന വിവരമനുസരിച്ച് ഫാർമസിയിൽ നിന്നും നൽകിയ മരുന്ന് സുഹൃത്തായ ഡോക്ട്ടർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. അവർ നൽകിയ വിവരമനുസരിച്ച് കടുത്ത ഹൃദയ സംബന്ധമായ അസുഖമോ ഹാർട്ട് അറ്റാക്കോ മൂലം അത്യാസനാവസ്ഥയിൽ ആയ രോഗികൾക്ക് നൽകുന്ന Isosorbide Dinitrate 10 mg യുടെ ടാബ്ലറ്റ് ആണ് ആ കുട്ടി 3 ഗുളികൾ വീതം ഒരു ദിവസം കഴിച്ചിരുന്നതെന്നും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കുട്ടി എത്തുമായിരുന്നു എന്നും മനസില്ലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ട്ടർ എഴുതിയ wysolone 30 mg ക്കു പകരമാണ് ഫാർമസിൽ നിന്നും മരുന്ന് മാറി നൽകുകയെന്ന് ഈ ഗുരുതര പിഴവ് സംഭവിച്ചത്.
ഈ മരുന്ന് കഴിക്കുബോൾ കുട്ടിക്ക് ഹൃദയമിടിപ്പ് ഒരുപാട് വർദ്ധിക്കുകയും നെഞ്ചിൽ വേദന അനുഭവപ്പെടുകയും ശ്വാസതടസം, ബോധം നഷ്ടമാവുക, ചർദ്ദിൽ അനുഭവപ്പെടുകയും ചെയ്തിരുനെങ്കിലും വാത രോഗത്തിനുള്ള സ്റ്റിറോയിഡ് മരുന്നിൻ്റെ പാർശ്വഫലങ്ങളായിരിക്കുമെന്ന് ഹോസ്റ്റലിൽ ആയിരുന്ന കുട്ടി തെറ്റിദ്ധരിക്കുകയും മരുന്ന് കഴിക്കുന്നറ്റ് തുടരുകയുമായിരുന്നു.
ഇന്നലെ രാത്രി തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തെങ്കിലും ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിസക്ക് വലിയ പുരോഗതിയിലെന്ന് അവൻ പറഞ്ഞതനുസരിച്ച് ഇന്ന് മുഴുവൻ അവരോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ സംസാരിക്കുകയും വകുപ്പ് മേധാവിക്കടക്കം പരാതിയും നൽകി. തുടർന്ന് ദൃശ്യ മാധ്യമ സുഹൃത്തുകളുമായി സംസാരിക്കുകയും അവർ വാർത്ത നൽകുകയും ചെയ്തു. പോലിസിൽ പരാതി നൽകിയെങ്കിലും ആദ്യം പരാതി സ്വീകരിച്ച് നടപടികൾ എടുത്തിലെങ്കിലും മാധ്യമങ്ങളിൽ അടക്കം വാർത്തകൾ വന്നതോടെ പോലീസിൻ്റെ ഭാഗത്ത് നിന്നും അനുകൂല നടപടികൾ വന്നു. തുടർന്ന് ആ കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളുമായി പൂർണ്ണ സമയവും അവർക്കൊപ്പമായിരുന്നു.
കുട്ടിയുടെ ചികിസയും പരാതിയിൽ മേലുള്ള നടപടികളും ഉറപ്പ് വരുത്തിയ ശേഷം ദാ ഇപ്പോൾ വീട്ടിൽ എത്തി. നാളെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽക്കാനാണ് തീരുമാനം. കുട്ടി സുഖം പ്രാപിച്ചു വരുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചാലേ ശരീരത്തെ എത്രമാത്രം ഈ ഓവർ ഡോസ് മരുന്ന് ബാധിക്കപ്പെട്ടു എന്ന് മനസിലാവൂ.
— ഫാർമസിയിൽ നിന്നും നമ്മുക്ക് തരുന്ന മരുന്നുകൾ നമ്മൾ ഒന്നു കൂടെ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം കൂടിയാണ് ഇതിൽ നിന്നും മനസിലാക്കുന്നത്. തെറ്റുകളിൽ പരസ്പരം പഴിചാരുന്നതിനപ്പുറം ആരോഗ്യം നഷ്ടമാവുന്നത് നമ്മുടേതാണ്. അതു കൊണ്ട് തന്നെ മരുന്നുകളെ മനസിലാക്കി കഴിക്കണം. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്.
Discussion about this post