തിരുവനന്തപുരം : സ്വകാര്യ ബസിന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസിനുള്ളിൽ തന്നെയാണ് ഡ്രൈവറെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കുണ്ടമൺകടവിലാണ് സംഭവം.
മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. രണ്ടാഴ്ചയായി പ്രശാന്ത് ബസിൽ ജോലിക്കെത്തിയിരുന്നില്ല. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സൂര്യ എന്ന ബസിലാണ് മൃതദേഹം കണ്ടെത്തിയത്.
ബസ്സിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രശാന്തിന്റെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.








