ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേക്ര ഭാരവാഹികള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികള്‍ നരേന്ദ്രമോദിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്സിലൂടെ പോസ്റ്റ് ചെയ്തത്.
“വികാര നിര്‍ഭരമായ ദിനമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നു. അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. ഈ ജീവിതകാലത്തെ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നത്”, മോദി എക്സില്‍ കുറിച്ചു.
ജനുവരി 22നാണ് അയോധ്യ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം.
Discussion about this post