ജീവിതത്തിൽ വിജയം സ്വന്തമാക്കാനും സാമ്പത്തിക അടിത്തറ സുരക്ഷിതമാക്കാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ജീവിതവിജയത്തിനായി എന്താണ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണ് പലർക്കും ഉള്ളത്. എന്നാൽ തന്റെ വിജയമന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് കോടീശ്വരനും എഴുത്തുകാരനുമായ ഡേവിഡ് ബാച്ച്. നിങ്ങൾ ദിവസവും സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം,അതായത് ദിവസം സമ്പാദിക്കുന്ന പണത്തിൽ ഒരു മണിക്കൂറിലെ വേതനം സമ്പാദ്യത്തിലേക്ക് മാറ്റി വച്ച് സമ്പാദ്യശീലം ആരംഭിക്കാം.
ഒരാൾ അവരുടെ വരുമാനത്തിന്റെ 14 ശതമാനമെങ്കിലും നീക്കിവയ്ക്കണം. ‘നിങ്ങളുടെ ജീവിതകാലത്ത് നിങ്ങൾ 90,000 മണിക്കൂർ (ഏകദേശം 35 വർഷം) ജോലി ചെയ്യാൻ പോകുകയാണ്, നിങ്ങളുടെ വരുമാനത്തിന്റെ ഒരു മണിക്കൂറെങ്കിലും നിങ്ങൾ സൂക്ഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒരു വ്യക്തിയുടെ വരുമാനം നികുതി, വാടക അല്ലെങ്കിൽ മോർട്ട്‌ഗേജ്, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ക്രെഡിറ്റ് കാർഡ്, ഗതാഗതം എന്നിവയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇത്രയും ചെലവ് കഴിഞ്ഞാൽ, മിക്ക ആളുകൾക്കും സമ്പാദ്യത്തിന് ആവശ്യമായ പണം അവശേഷിക്കുന്നില്ല. നിങ്ങളുടെ വരുമാനത്തിന്റെ ആദ്യ മണിക്കൂർ നിങ്ങൾ സൂക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതായത് ദിവസത്തിലെ ഒരു മണിക്കൂർ എത്ര തുക വേതനമായി ലഭിക്കുന്നുവോ അത് മാറ്റി വയ്ക്കുക. പതുക്കെ അതിന്റെ അളവ് വർദ്ധിപ്പിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.












