പത്തനംതിട്ട : മതവിദ്വേഷം വളർത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പരാതിയിൽ ആറന്മുള സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരെ ആണ് പോലീസ് കേസെടുത്തിട്ടുള്ളത്.
മത വിദ്വേഷം വളർത്താൻ ശ്രമിച്ചു, എസ്ഡിപിഐ സംഘടനയ്ക്ക് സമൂഹത്തിനു മുൻപിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി എന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആണ് ആറന്മുള സ്വദേശിക്കെതിരെ പരാതി നൽകിയത്. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് പരാതിക്കാധാരം.
ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയിട്ടുള്ളത്. കളമശ്ശേരി സ്ഫോടനത്തിന്റെ പിന്നാലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആറന്മുള സ്വദേശി ഫേസ്ബുക്കിലൂടെ ഉന്നയിച്ചത് എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post