എറണാകുളം: കളമശേരി ബോംബ് സ്ഫോടനക്കേസില പ്രതി ഡൊമിനിക് മാർട്ടിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം വീണ്ടും എടുക്കും. മാർട്ടിന്റെ മോബൈൽ ഫോണുകളും, ഇ-മെയിൽ വിവരങ്ങളും വിശദമായി പരിശോധിക്കുമെന്ന്അന്വേഷണ സംഘം അറിയിച്ചു. തെളിവായി ലഭിച്ച ഇലട്രോണിക്ക് ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവ ദിവസം കൺവെൻഷൻ സെന്ററിന്റെ സമീപ പ്രദേശത്ത് വന്ന് പോയവരുടെ ഫോൺ സന്ദേശങ്ങളുടെ വിവരങ്ങളും പ്രതിക്ക് വന്ന ഫോൺ വിളികളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് പോലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയാണ് ലക്ഷ്യം.
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ, പെട്രോൾ എത്തിച്ച കുപ്പി തുടങ്ങി നിർണായ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു.
Discussion about this post