ന്യൂഡൽഹി: യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക് പട്ടികയിൽ ഇടംപിടിച്ച ഗ്വാളിയറിനും കോഴിക്കോട് നഗരത്തിനും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിനന്ദനം. ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തെ ശക്തിപ്പെടുത്താൻ ഈ ആഗോള അംഗീകാരം ഉതകുമെന്നു അമിത് ഷാ അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം യുനെസ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ പുതുതായി 55 നഗരങ്ങളുടെ പട്ടിക പ്രസിദ്ധികരിച്ചിരുന്നു. ഈ പട്ടികയിലാണ് ഇന്ത്യയിൽ നിന്നും ഗ്വാളിയറും കോഴിക്കോടും ഉൾപ്പെട്ടിരിക്കുന്നത്. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ ഗ്വാളിയറും കോഴിക്കോടും ഇടംപിടിച്ചത് രാഷ്ട്രത്തിന് അഭിമാന നിമിഷമാണ്’ എന്ന് എക്സിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ അമിത് ഷാ പറഞ്ഞു.
യുനെസ്കോയുടെ സാഹിത്യ നഗരങ്ങളുടെ(City of Literature) പട്ടികയിൽ കോഴിക്കോടും സംഗീത നഗരങ്ങളുടെ (City of Music) വിഭാഗത്തിൽ ഗ്വാളിയറുമാണ് ഉൾപ്പെട്ടത്. സർഗ്ഗാത്മകതയുള്ള ഈ ആഗോള അംഗീകാരം നാടിൻ്റെ സംസ്കാരിക ചരിത്രത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം കവികൾക്കും രചയിതാക്കൾക്കും സംഗീതജ്ഞർക്കും നവോന്മേഷം നൽകുമെന്നും സാമൂഹിക മാദ്ധ്യമമായ എക്സിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി
Discussion about this post