തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണ നടത്തിയ മ്യൂസിയം പോലീസ് ഒടുവിൽ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.












