കൊച്ചി: തന്റെ പേര് മാറ്റുകയാണെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറഞ്ഞു. Vincy Aloshious എന്ന പേരിൽ നിന്നും Win C എന്ന പേരാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും താരം ഇതിനോടകം തന്നെ പേര് മാറ്റി കഴിഞ്ഞു.
ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, ‘വിൻ സി’ എന്നു വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതു പോലെ തോന്നി എന്നും വിൻസി പറയുന്നു.
മമ്മൂട്ടി അങ്ങനെ വിളിച്ചതു കൊണ്ട് തന്നെ തന്റെ പേര് ഇനി മുതൽ വിൻ സി എന്നായിരിക്കും എന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ താൽപര്യപ്പെടുന്നു എന്നും വിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടി തന്നെ ‘വിൻ സി’ എന്ന് വിശേഷിപ്പിച്ച വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post