ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി വിഷയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംപി കീര്‍ത്തി ആസാദ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണൂയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചയാളാണു താനെന്നും അഴിമതിക്കെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. അഴിമതിക്കെതിരെ സംസാരിച്ചതിന് തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി ഇത്രയും താഴുമെന്നു കരുതിയിരുന്നില്ല. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബിജെപിലെത്തിയ താന്‍ അഴിമതിക്കെതിരെ സംസാരിച്ചതിനാല്‍ പുറത്താക്കിയെന്ന നിലയിലേക്ക് ബിജെപി താഴ്ന്നു. ഇക്കാര്യത്തില്‍ തനിക്കു സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ലോക്സഭാംഗം കീര്‍ത്തി ആസാദിനെ ബിജെപി സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരിലാണ് സസ്പെന്ഷന്.
Discussion about this post