ഡല്‍ഹി: കാര്‍ഷിക വിപണി വിലനിലവാരം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ വിവരങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്ന രണ്ടു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകരുടെ അടുത്തെത്തുന്നില്ല. മൊബൈലില്‍ ഈ വിവരങ്ങളെല്ലാം ലഭ്യമാണെന്നു കൃഷിമന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഐടി വിഭാഗം വികസിപ്പിച്ചെടുത്ത അഗ്രി മാര്‍ക്കറ്റ് മൊബൈല്‍ ആപ്, ക്രോപ് ഇന്‍ഷുറന്‍സ് മൊബൈല്‍ ആപ് എന്നിവ ഗൂഗിള്‍ സ്റ്റോറില്‍നിന്നോ എംകിസാന്‍ പോര്‍ട്ടലില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
കൃഷിക്കാരുടെ താമസകേന്ദ്രത്തിനു 50 കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷി ഉല്‍പ്പന്നങ്ങളുടെയും വിളകളുടെയും വിപണിവില സൂചികയും ഈ ആപ്പിലൂടെ ലഭ്യമാക്കും. നിലവില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് വിവരങ്ങള്‍ ലഭിക്കുക.
Discussion about this post