Friday, January 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വില്ലനിസത്തിന്റെ പര്യായം; മലയാളത്തിന്റെ അ‌പ്പൻ തമ്പുരാന്റെ ഒർമകൾക്ക് 20 വയസ്

by Brave India Desk
Nov 3, 2023, 11:37 am IST
in Kerala, News, Cinema
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യ നടൻ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 20 വയസ്. സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ത​ന്റേതായ പേരെഴുതി ​ചേർത്ത ആർ. നരേന്ദ്രപ്രസാദ് 2003 നവംബർ മൂന്നിനാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, 1980കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. നടൻ മുരളി ഉൾപ്പെടെയുള്ള പ്രതിഭകളെ ഉയർത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തിൽ നരേന്ദ്രപ്രസാദ് 14 നാടകങ്ങൾ സംവിധാനം ചെയ്തു.

Stories you may like

ഫ്രാൻസിനേക്കാൾ സൂപ്പർ ഭാരതം! ഇന്ത്യൻ സൗന്ദര്യത്തിലും ആതിഥ്യമര്യാദയിലും മയങ്ങി ഫ്രഞ്ച് യുവതി; വൈറലായി പങ്കുവച്ച അഞ്ച് കാര്യങ്ങൾ

മുംബൈ ഇനി മോദിക്കൊപ്പം; ബിഎംസിയിൽ കാവിത്തിളക്കം, തകർന്ന് തരിപ്പണമായി ഉദ്ധവ് പക്ഷം; മഹാരാഷ്ട്രയിൽ ബിജെപി തരംഗം!

ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് നരേന്ദ്രപ്രസാദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1989-ൽ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യിൽ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിനു ശബ്ദം നൽകി. പത്മരാജന്റെ അവസാന ചിത്രം ‘ഞാൻ ഗന്ധർവ്വനിൽ’ അശരീരിയായതും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.

തലസ്ഥാനം, രാജശിൽപി, അദ്വൈതം, പൈതൃകം, ഏകലവ്യൻ, ആയിരപ്പറ, മേലേപറമ്പിൽ ആൺവീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണൻ, ഭാഗ്യവാൻ, വാർധക്യ പുരാണം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടൻ മലയാള സിനിമയിൽ വില്ലൻ എന്ന സങ്കൽപ്പത്തിന്റെ പര്യായമായി മാറി. അ‌ദ്ദേഹത്തിന്റെ ആറാം തമ്പുരാനിലെ അ‌പ്പൻ തമ്പുരാൻ നായകനോടൊപ്പം ശ്രദ്ധയാകർഷിച്ച കഥാപാത്രമായി മാറി. മേലേപറമ്പിൽ ആൺവീട്, ആലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി, ആറാം തമ്പുരാനിലെ അ‌പ്പൻതമ്പുരാൻ മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ.

‘ കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ‘ എന്നായിരുന്നു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

Tags: FILM ACTORnarendra prasad
ShareTweetSendShare

Latest stories from this section

‘സീരിയൽ കിസ്സർ’ ഇമേജിൽ നിന്ന് പവർഫുൾ വില്ലനിലേക്ക്; വിമർശകർക്ക് മറുപടി നൽകി ഇമ്രാൻ ഹാഷ്മി!

‘സീരിയൽ കിസ്സർ’ ഇമേജിൽ നിന്ന് പവർഫുൾ വില്ലനിലേക്ക്; വിമർശകർക്ക് മറുപടി നൽകി ഇമ്രാൻ ഹാഷ്മി!

രാമായണവും മഹാഭാരതവും എനിക്ക് മനപാഠമാണ്; എആർ റഹ്മാനും ഹാൻസ് സിമ്മറും കൈകോർക്കുന്നു…

രാമായണവും മഹാഭാരതവും എനിക്ക് മനപാഠമാണ്; എആർ റഹ്മാനും ഹാൻസ് സിമ്മറും കൈകോർക്കുന്നു…

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഓർമ്മകളുമായി ബഹിരാകാശത്തേക്ക്; ‘അമരത്വം’ വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ ഗ്രോക്കിപീഡിയ!

Discussion about this post

Latest News

ഫ്രാൻസിനേക്കാൾ സൂപ്പർ ഭാരതം! ഇന്ത്യൻ സൗന്ദര്യത്തിലും ആതിഥ്യമര്യാദയിലും മയങ്ങി ഫ്രഞ്ച് യുവതി; വൈറലായി പങ്കുവച്ച അഞ്ച് കാര്യങ്ങൾ

ഫ്രാൻസിനേക്കാൾ സൂപ്പർ ഭാരതം! ഇന്ത്യൻ സൗന്ദര്യത്തിലും ആതിഥ്യമര്യാദയിലും മയങ്ങി ഫ്രഞ്ച് യുവതി; വൈറലായി പങ്കുവച്ച അഞ്ച് കാര്യങ്ങൾ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

മുംബൈ ഇനി മോദിക്കൊപ്പം; ബിഎംസിയിൽ കാവിത്തിളക്കം, തകർന്ന് തരിപ്പണമായി ഉദ്ധവ് പക്ഷം; മഹാരാഷ്ട്രയിൽ ബിജെപി തരംഗം!

‘സീരിയൽ കിസ്സർ’ ഇമേജിൽ നിന്ന് പവർഫുൾ വില്ലനിലേക്ക്; വിമർശകർക്ക് മറുപടി നൽകി ഇമ്രാൻ ഹാഷ്മി!

‘സീരിയൽ കിസ്സർ’ ഇമേജിൽ നിന്ന് പവർഫുൾ വില്ലനിലേക്ക്; വിമർശകർക്ക് മറുപടി നൽകി ഇമ്രാൻ ഹാഷ്മി!

രാമായണവും മഹാഭാരതവും എനിക്ക് മനപാഠമാണ്; എആർ റഹ്മാനും ഹാൻസ് സിമ്മറും കൈകോർക്കുന്നു…

രാമായണവും മഹാഭാരതവും എനിക്ക് മനപാഠമാണ്; എആർ റഹ്മാനും ഹാൻസ് സിമ്മറും കൈകോർക്കുന്നു…

ഗില്ലിനെ നായകനാക്കിയത് അയാളുടെ മാസ്റ്റർ പ്ലാൻ, രോഹിത് ശർമ്മയുടെ പടിയിറക്കത്തിൽ വെളിപ്പെടുത്തലുമായി മനോജ് തിവാരി

ഗില്ലിനെ നായകനാക്കിയത് അയാളുടെ മാസ്റ്റർ പ്ലാൻ, രോഹിത് ശർമ്മയുടെ പടിയിറക്കത്തിൽ വെളിപ്പെടുത്തലുമായി മനോജ് തിവാരി

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

മിച്ചലിനെ പൂട്ടാൻ കുൽദീപിന് തന്ത്രങ്ങളില്ലേ? സ്പിൻ മാന്ത്രികനെതിരെ ചോദ്യങ്ങളുമായി ആർ. അശ്വിൻ

മിച്ചലിനെ പൂട്ടാൻ കുൽദീപിന് തന്ത്രങ്ങളില്ലേ? സ്പിൻ മാന്ത്രികനെതിരെ ചോദ്യങ്ങളുമായി ആർ. അശ്വിൻ

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഓർമ്മകളുമായി ബഹിരാകാശത്തേക്ക്; ‘അമരത്വം’ വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ ഗ്രോക്കിപീഡിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies