ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചു. 80 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് മുന്നോടിയായി നടക്കുന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി അടുത്ത 5 വര്‍ഷത്തേക്ക് ബിജെപി സര്‍ക്കാര്‍ നീട്ടുമെന്ന് ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എനിക്ക് എപ്പോഴും പവിത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി നല്‍കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
2020ല്‍ കൊവിഡ് സമയത്താണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നത്. അതിന് കീഴില്‍ സര്‍ക്കാര്‍ ഓരോ വ്യക്തികള്‍ക്കും 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്തു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എന്‍എഫ്എസ്എ) കീഴില്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ പതിവ് ക്വാട്ടയ്ക്ക് പുറമേയായിരുന്നു ഇത്.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെ ഏര്‍പ്പെടുകയും ചെയ്യുകയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം ആഞ്ഞടിച്ചു.
Discussion about this post