കൊല്‍ക്കത്ത: ഹൃദയാഘാതമേറ്റ രോഗിയുമായി വന്ന ആംബുസന്‍സ് തടഞ്ഞു നിര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് വഴിയൊരുക്കി കൊല്‍ക്കത്ത പൊലീസ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹം എത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത പൊലീസ് എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ പിടിച്ചിട്ട് മണിക്കൂറുകള്‍ റോഡ് ബ്ലോക്കാക്കി.
എന്നാല്‍ അവാസനം മമത ബാനര്‍ജിയെത്തിയത് വിമാനത്തിലും. 50 വയസുകാരി മെഹര്‍ജാന്‍ ബീഗത്തെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമം തടഞ്ഞാണ് റോഡില്‍ പൊലീസ് അധികാരം പ്രയോഗിച്ചത്.
മുഖ്യമന്ത്രി കടന്നു പോയതിന് ശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളുവെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ മമത ബാനര്‍ജി എപ്പോള്‍ എത്തുമെന്നോ വിമാനത്തിലാണോ, വാഹനവ്യൂഹത്തിനൊപ്പം റോഡ് മാര്‍ഗമാണോ എന്ന കാര്യത്തിലും പൊലീസിന് നിശ്ചയമില്ലായിരുന്നു. യാത്രയെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതെ ആംബുലന്‍സ് അടക്കം പിടിച്ചിട്ട പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ഒടുവില്‍ ഉന്നത പൊലീസ് സംഘം എത്തിയതിന് ശേഷമാണ് ആംബുലന്‍സ് കടത്തിവിട്ടത്. മെഹര്‍ജാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികല്‍സയിലാണ്. കൊല്‍ക്കത്തയില്‍ നിന്ന് 4 മണിക്കൂര്‍ ദൂരെയുള്ള ദിഗയില്‍ പൊയി മടങ്ങി വരുന്ന മമതയ്ക്ക് വേണ്ടി കൊല്‍ക്കത്ത പൊലീസ് മണിക്കൂറുകളാണ് ഗതാഗതം സ്തംഭിപ്പിച്ചത്.
Discussion about this post