ചുരാചന്ദ്പൂർ : മണിപ്പൂരിൽ ഭൂചലനം അനുഭവപ്പെട്ടു. ചുരാചന്ദ്പൂരിൽ ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് പ്രകാരം ഞായറാഴ്ച വൈകുന്നേരം 5:42 നാണ് ചുരാചന്ദ്പൂരിൽ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ അയോധ്യയിലും ഭൂചലനം ഉണ്ടായിരുന്നു.
ഉത്തർപ്രദേശിലെ അയോധ്യയിൽ പുലർച്ചെ ഒരു മണിയോടെയാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അയോധ്യയിൽ നിന്ന് 215 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു.
കഴിഞ്ഞദിവസം നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു. നേപ്പാളിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഡൽഹി-നാഷണൽ ക്യാപിറ്റൽ റീജിയണിലും ഉത്തരേന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലുമാണ് അനുഭവപ്പെട്ടത്.
Discussion about this post