ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുമ്മനം രാജശേഖരന് സംവാദത്തിന് ഇല്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്മാരുമായി സംവാദത്തിന് തയ്യാറെന്ന് വി.ഡി സതീശന് എംഎല്‍എ.
‘ഇത്തവണ ഞാന്‍ വെല്ലുവിളിക്കുകയാണ്. കുമ്മനം പരാജയം സമ്മതിച്ച സ്ഥിതിക്ക്, ബി.ജെ.പി.യുടെ സംസ്ഥാന അദ്ധ്യക്ഷന്മാര് ആയിരുന്ന സര്‍വ്വശ്രീ. വി. മുരളീധരന്, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന് പിള്ള, സി.കെ.പദ്മനാഭന് എന്നിവരില്‍ ആരെങ്കിലുമാണെങ്കിലും ഞാന്‍ സംവാദത്തിനു തയ്യാറാണ്. ഈ വെല്ലുവിളി സ്വീകരിക്കുന്നില്ലെങ്കില്‍ ഇത്രയും കാലം പറഞ്ഞ വെള്ളത്തിന് തീ പിടിപ്പിക്കുന്ന നുണയ്ക്ക് ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാം.’-വി.ഡി സതീശന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലവിളിച്ചു.
താന്‍ സംവാദത്തില്‍ നിന്ന് പിന്മാറി എന്നത് സംഘപരിവാറിന്റെ വ്്യാജപ്രചരണമാണെന്നും, എന്നാല്‍ ആര് വി ബാബുവുമായി സംവാദത്തിനില്ലെന്നും സതീശന് പറയുന്നു
ഫേസ്ബുക്ക് പോസ്റ്റ് കാണുക-
വെല്ലുവിളിച്ചത് ഞാന്‍ അല്ല; ഒഴിഞ്ഞു മാറിയതും ഞാന്‍ അല്ല. ക്ഷേത്ര വരുമാനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു …
Posted by V D Satheesan on Thursday, December 24, 2015
Discussion about this post