ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇൻഡി സഖ്യത്തിലെ കലഹം രൂക്ഷമാവുകയാണ്. മധ്യപ്രദേശിൽ കോൺഗ്രസുമായി ചേർന്നു പോകാൻ ആവില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരസ്യമായി വ്യക്തമാക്കി.
മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ ആണ് അഖിലേഷ് അത് കോൺഗ്രസിനോടുള്ള നീരസം പരസ്യമായി വ്യക്തമാക്കിയത്. കോൺഗ്രസിന് തന്റെ പിന്തുണ ആവശ്യമില്ലെന്ന് അഖിലേഷ് അറിയിച്ചു. കോൺഗ്രസിനുള്ള മറുപടി സംസ്ഥാനത്തെ പിന്നോക്ക-ദളിത്-ആദിവാസി വിഭാഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ നൽകുമെന്നും അഖിലേഷ് വ്യക്തമാക്കി.
” പൊതുജനങ്ങൾ തങ്ങൾക്ക് ഒപ്പമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. അതിനുള്ള ഉത്തരം അവർക്ക് തിരഞ്ഞെടുപ്പിലൂടെ കിട്ടും. കോൺഗ്രസ് വലിയ തന്ത്രശാലികളാണ്. അവർ ഞങ്ങളെ ചതിച്ചവരാണ്. അതുകൊണ്ടുതന്നെ ആ കൗശലക്കാർക്ക് നിങ്ങൾ വോട്ട് ചെയ്യരുത്” എന്നും അഖിലേഷ് യാദവ് കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശനമുന്നയിച്ചു. ഇൻഡി രൂപീകരിക്കുന്നതിനായി ഏറെ ശ്രമങ്ങൾ നടത്തിയ നേതാക്കളിൽ ഒരാളായ അഖിലേഷ് ഇപ്പോൾ കോൺഗ്രസിനെതിരെ കടുത്ത രീതിയിലുള്ള വിമർശനം ഉന്നയിക്കുന്നത് സഖ്യത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post