ഇംഫാൽ: ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന ഇംഫാലിൽ നിന്ന് വൻ ആയുധ ശേഖരം പിടിച്ചെടുത്ത് മണിപ്പൂർ പോലീസ്. ഇംഫാലില-കിഴക്കൻ ജില്ലയിൽ ശ്മശാനത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് ആയുധ ശേഖരം കണ്ടെടുത്തത്. ഇംഫാൽ-ഈസ്റ്റ് കമാൻഡോ യൂണിറ്റ് ഖുന്ദ്രക്പാം മായൈ ലെയ്കായി പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ആയുധ ശേഖരം കണ്ടെടുത്തത്. സബ്മെഷീൻ ഗൺ, ഗ്രാനേഡ്, ട്യൂബ് ലോഞ്ചിങ്, നാല് റൈഫിൾ, 16 മാഗസിനുകൾ, ഗ്യാസ് സിലിണ്ടർ കേപ്പുകൾ, ഏഴ് 7.62 SLR വെടിമരുന്ന് ചാർജർ ക്ലിപ്പ്, 63 9mm റിവോൾവർ, മൂന്ന് ഒഴിഞ്ഞ വെടിമരുന്ന് കാരിയർ ബോക്സുകൾ, ആറ് കലാപ വിരുദ്ധ ഷെല്ലുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
പിടിച്ചെടുത്ത ആയുധങ്ങൾ തുടർ നടപടികൾക്കായി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഇതാദ്യമായല്ല പ്രദേശത്ത് ആയുധങ്ങൾ കണ്ടെത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് മുൻപ് ഒക്ടോബറിൽ അത്യധുനിക ആയുധങ്ങൾ ഉൾപ്പെടെ ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. കൂടാതെ, ഇന്‍സാസ് റൈഫിള്‍ അടങ്ങിയ 1615 സ്ഫോടക വസ്തുക്കളും, ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, തദ്ദേശീയ നിര്‍മിത പിസ്റ്റള്‍ എന്നിവയും പിടിച്ചെടുത്തു.
Discussion about this post