പാലക്കാട് :പഠനയാത്രയ്ക്കിടെ പത്താംക്ലാസ്സുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം.മുണ്ടൊളി ഷാരുത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മൈസൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് സായനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.
മൈസൂർ കൊട്ടാരത്തിൽ സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായിട്ടാണ് പുലാപ്പറ്റ എൻകെഎം ഹൈസ്കൂളിലെ കുട്ടികൾ പഠനയാത്രയ്ക്ക് പുറപ്പെട്ടത്. 135 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്.
Discussion about this post