തിരുവനന്തപുരം: എന്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാന വിവാദത്തില്‍ സിപിഐ നിലപാട് തള്ളി പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാവണമെന്നില്ല എന്ന സിപിഐ നേതാക്കളുടെ പ്രസ്താവനകള്‍ സിപിഐയുടെ മാത്രം പ്രതികരണമായി കണ്ടാല്‍ മതിയെന്ന് വി.എസ് പറഞ്ഞു. സിപിഎമ്മിന്റ നവകേരള മാര്‍ച്ചിന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സാഹചര്യത്തിലായിരുന്നു സിപിഐ നേതാക്കളുടെ പ്രസ്താവന.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് മുഖ്യമന്ത്രി സ്ഥാനാര്ഡത്തിയുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശം നടത്തിയത്.
അതേസമയം സമുദായസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയില്‍ വി.എസ് അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ കോടതി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്്ടിയിരുന്നുവെന്ന് വി.എസ് പറഞ്ഞു.
Discussion about this post