സേലം: വിദ്യാർത്ഥിനിയെ കത്തി കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ അതേ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് വിദ്യാർത്ഥിനി. ധർമപുരി അഴഗിരി നഗർ സ്വദേശി ശക്തിദാസ(30) നാണ് പരിക്കേറ്റത്. നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ താമസിക്കുന്ന ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണു ശക്തിദാസൻ. പുതുക്കോട്ട സ്വദേശിയായ വിദ്യാർഥിനിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനി പുസ്തകവും മറ്റും വാങ്ങാൻ അഴഗിരിയുടെ അടുത്ത് എത്തിയിരുന്നു. അപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുതയായിരുന്നു. ഇതോടെ വിദ്യാർത്ഥിനിയും പ്രതിരോധിച്ചു.
പിടിവലിക്കിടെ കത്തി പിടിച്ചുവാങ്ങിയ പെൺകുട്ടി അദ്ധ്യാപകനെ വയറ്റിൽ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് എത്തിയ ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സേലം അഴകാപുരം പോലീസ് ശക്തിദാസനെതിരെ കേസെടുത്തു.
Discussion about this post