കൊൽക്കത്ത : കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നതിന്റെ ആശങ്കയിലാണ് ഉത്തരേന്ത്യ. ബുധനാഴ്ച പശ്ചിമബംഗാളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്.
പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ ബുധനാഴ്ച രാവിലെ 10.51നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. നാഷണൽ സീസ്മോളജി സെന്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാവിലെ 10:51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നിലവിൽ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പശ്ചിമബംഗാളിനോടൊപ്പം തന്നെ പഞ്ചാബിലെ രൂപ്നഗർ, അയൽരാജ്യമായ ചൈനയിലെ സിൻജിയാങ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിന്റെ ആഴം 14 കിലോമീറ്ററാണെന്ന് എൻസിഎസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ ആയാണ് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.
Discussion about this post