എറണാകുളം: എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ വച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. അസം സ്വദേശിയായ കുട്ടിക്കാണ് അദ്ധ്യാപകനിൽ നിന്ന് ദുരനുഭവം ഉണ്ടായത്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അമ്പലമുകള്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ പരാതി. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് സഹായം നല്കുന്നു എന്നും കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ പ്രതിയെ പിടിക്കാന്‍ പോലീസിന് യാതൊരു താല്പര്യവുമില്ലെന്നാണ് ആരോപണം. പ്രതി വീട്ടിലും പ്രദേശത്തും എത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചിട്ടും പ്രതിയെ കാണാനില്ല എന്നാണ് പോലീസിന്റെ നിലപാട്.
Discussion about this post