Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശത്രുക്കൾക്ക് മേൽ പ്രളയമായി മാറാൻ ഭാരതത്തിന്റെ പ്രളയ്; മിസൈൽ പരീക്ഷണം വിജയം

by Brave India Desk
Nov 18, 2023, 02:28 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ശത്രുക്കൾക്ക് മേൽ പ്രളയമായി മാറാൻ ഭാരതത്തിന്റെ പ്രളയ് മിസൈലുകൾ. ബാലിസ്റ്റിക് മിസൈലായ പ്രളയ്‌യുടെ പരീക്ഷണം സൈന്യം വിജയകരമായി പൂർത്തിയാക്കി. ഇതോടെ പ്രതിരോധ രംഗത്ത് ഒരു നിർണായക നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ ഭാരതം. മിസൈലുകൾ നിയന്ത്രണ രേഖയിൽ അണിനിരക്കുന്നതോട് കൂടി ചൈനയും പാകിസ്താനും അൽപ്പം വിയർക്കുമെന്ന് ഉറപ്പ്.

കഴിഞ്ഞ ദിവസം ഒഡീഷയിലെ അബ്ദുൾ കലാം ഐലന്റിൽ ആയിരുന്നു പ്രളയ് മിസൈലിന്റെ പരീക്ഷണം. കിലോമീറ്ററുകൾ അകലെ സ്ഥാപിച്ച ലക്ഷ്യം കൃത്യമായി ഭേദിച്ച് പ്രളയ് കരുത്ത് തെളിയിച്ചു. ഹ്രസ്വദൂര ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈൽ ആണ് പ്രളയ്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

രാജ്യാതിർത്തിയിലെ സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പ്രളയ് മിസൈലുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ യഥാർത്ഥ നിയന്ത്രണ രേഖലയിലും, നിയന്ത്രണ രേഖയിലും ആകും വിന്യസിക്കുക. ചൈനയുടെ കടന്നു കയറ്റത്തിനും പാകിസ്താന്റെ ഭീകരവാദത്തിനും പ്രളയ് മിസൈലുകൾ കനത്ത പ്രഹരം ആകുമെന്ന് ഉറപ്പ്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈലിന്റെ നിർമ്മാതാക്കൾ. കരസനേയ്ക്ക് കൈമാറുന്നതിന് മുന്നോടിയായി കരുത്ത് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. വിജയകരം ആയ സാഹചര്യത്തിൽ ഉടൻ തന്നെ മിസൈലുകൾ കരസേനയ്ക്ക് കൈമാറും. മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണം ആയിരുന്നു ഇത്. 2021 ൽ മിസൈലുകളുടെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. അടുത്തിടെ പ്രളയ് മിസൈലുകൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം കരസേനയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്.

ചൈനയുടെ ദോംഗ് ഫെംഗ് 12, റഷ്യയുടെ ഇസ്‌കന്ദർ എന്നീ മിസൈലുകളോട് കിടപിടിക്കുന്നവയാണ് പ്രളയ് മിസൈലുകൾ. സമാന സവിശേഷതകളുള്ള മിസൈലുകൾ പാകിസ്താനും ഉപയോഗിക്കുന്നുണ്ട്. 350 മുതൽ 500 കിലോ മീറ്ററാണ് പ്രളയ് മിസൈലുകൾ ദൂരപരിധി. 500- 1000 കിലോവരെ ആയുധവാഹക ശേഷിയുമുണ്ട്. പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനപ്പെടുത്തിയാണ് മിസൈലിന്റെ നിർമ്മാണം. സോളിഡ് പ്രൊപ്പെൽഡ് റോക്കറ്റ് മോർട്ടോറാണ് ഇതിലുള്ളത്. ഇതാണ് 500 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ശത്രുക്കളെ ചാരമാക്കാൻ മിസൈലിന് കരുത്താകുന്നത്. ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയാണ് ഈ മോർട്ടോർ നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ടണ്ണാണ് മിസൈലിന്റെ ഭാരം.

Tags: pralay missile
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies