റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്‍തേവാഡാ ജില്ലയില്‍ നാലു നക്‌സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നക്‌സലുകളുടെ ചലനം മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നുവെന്ന് ദന്‍തേവാഡാ എസ്.പി കമല്‍ലോചന്‍ കശ്യപ് പറഞ്ഞു.
രാജേഷ്(30), സായി ഏലിയാസ് സഹി(30), കാമാ തെലാമി(27), ലക്ഷമണ്‍(30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വെയുടെ ഒ.എച്ച്.ഇ എന്‍ജിന്‍ തകര്‍ക്കുവാനും ആഗസ്റ്റില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ തകര്‍ക്കുവാനും ശ്രമിച്ചതില്‍ ഇവര്‍ പങ്കാളികളാണെന്നും എസ്.പി പറഞ്ഞു.
നേരത്തെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നക്‌സലുകള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ബന്‍സിയില്‍ എത്തിയതിനു ശേഷം പൊലീസ് നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
Discussion about this post